Tuesday, May 7, 2024
spot_img

ഇത് ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധമാണ്; പാലാ ബിഷപ്പ് പറഞ്ഞത് ശരി, ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം; ബിഷപ്പ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കൃഷ്ണകുമാർ

ബിഷപ്പ് കല്ലറങ്ങാട്ടിന് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പിതാവ് പറഞ്ഞതാണ് ശരിയെന്നും, വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശമാണിതെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശ സനേഹികളായ ഭാരതീയ സഹോദരങ്ങൾക്ക് മതമോ ജാതിയോ നോക്കാതെ അവരുടെ വിഷമ ഘട്ടങ്ങളിൽ, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത് ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധമാണ്… പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധർമ്മം. എന്നും ധർമ്മത്തിന്റെ കൂടെയാണ് ഭാരതീയർ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളിൽ എവിടെ ആണ് മതതീവ്രത. ലോകം മുഴുവൻ വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം.

ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം. നന്മ ചിന്തിക്കുന്ന ആർക്കും സ്വീകരിക്കാം. വേണ്ടാത്തവർക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരിൽ, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തിൽ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാൻ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസനേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക.

പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക. സ്വന്തം നേട്ടങ്ങൾക്കായി പണ്ട് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വച്ചുപുലർത്തുന്ന ചൈനയുടെയും പാകിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കൾ ഒന്ന് മനസിലാക്കുക. ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രൻ ശ്രീ നരേന്ദ്ര മോദിയാണ്. 8 ഇഞ്ച് മോർട്ടാർ ഇന്ത്യയിൽ വീണപ്പോൾ 80 കിലോമീറ്റർ അകത്തു കയറി പാകിസ്താന്റെ നെഞ്ചിൽ വെടിപൊട്ടിച്ച ഭരണകൂടമാണ്. വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശസനേഹികളായ ഭാരതീയ സഹോദരങ്ങൾക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളിൽ, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോർക്കുക ദേവന്മാരുള്ളിടത്തു അസുരന്മാർ വരും. തുടക്കത്തിൽ അസുരന്മാർക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാർക്കുള്ളതാണ്. ധർമ്മം ജയിക്കും… ധർമ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാർത്ഥന. ജയ് ഹിന്ദ്..

Related Articles

Latest Articles