Thursday, September 24, 2026

ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും പഞ്ചദിന സനാതനധർമ്മ ജാഗരണ ശിബിരം ; ജനുവരി 28ന് ശനിയാഴ്ച ബാലരാമപുരത്ത്

തിരുവനന്തപുരം : ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചാര്യ കെ ആർ മനോജ്‌ നയിക്കുന്ന പ്രതിമാസ സൗജന്യപഞ്ചദിന സനാതനധർമ്മ ജാഗരണ ശിബിരം 28ന് ശനിയാഴ്ച ബാലരാമപുരത്ത് ആരംഭിക്കും.രാവിലെ 9 മണിക്ക് ഉദ്ഘാടന സഭയോടെ ആരംഭിക്കുന്ന ശിബിരം ഫെബ്രുവരി 1 വരെ നടക്കും.

പഠന ശിബിരത്തിൽ നേരിട്ടും ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ശിബിരാർഥികൾക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണ സൗകര്യവും സംഘാടകർ ഒരുക്കുന്നുണ്ട്. ശിബിരത്തിൽ പങ്കെടുക്കാൻ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സംഘടനാശാസ്ത്രം, ഭാരതീയ സംസ്കൃതി, യോഗവിദ്യ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ.ശിബിരത്തിൽ നേരിട്ടും online ആയും പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന / ഇനി പറയുന്ന നമ്പറിൽ ബന്ധപ്പെടുക

Related Articles

Latest Articles