Tuesday, September 22, 2026

മാധ്യമ പ്രവർത്തകരുടെ മുന്നിൽ വെച്ച് വിനായകന്റെ പരാമർശം: ‘കുല സ്ത്രീ’ അല്ലാത്തത് കൊണ്ട് ഒപ്പമിരുന്ന നവ്യാ നായർക്കും അത് ക്ഷ പിടിച്ചോയെന്ന് സന്ദീപ് വാചസ്പതിയുടെ പരിഹാസം

‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണത്തിന് പിന്നാലെ കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്കും നടി നവ്യ നായർക്കുമെതിരെ വിമർശനവുമായി മാദ്ധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ സന്ദീപ് വാചസ്പതി

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടൻ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്കാരം. ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. ‘കുല സ്ത്രീ’ അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായർക്കും അത് ക്ഷ പിടിച്ചു.

‘തീ’ ഉണ്ടാകേണ്ടത് സിനിമാ പേരിൽ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓർമ്മിപ്പിക്കട്ടെ. ‘ഒരുത്തി’യുടെ
സംവിധായകൻ വി കെ പ്രകാശിന്റെ പെർഫോമൻസ് കലക്കി,കിടുക്കി, തിമിർത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളിൽ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കൽ കറക്റ്റനസ്.- സന്ദീപ് വാചസ്പതി കുറിച്ചു.

Related Articles

Latest Articles