Sunday, January 4, 2026

കരുണ സംഗീത നിശയുടെ പേരില്‍ തട്ടിപ്പെന്ന് യുവമോര്‍ച്ചയുടെ പരാതി; കൊച്ചി പൊലീസ് അന്വേഷിക്കും

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്താന്‍ തീരുമാനമായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ജില്ല കളക്ടര്‍ക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. കരുണ സംഗീത പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് വാര്യര്‍ എറണാകുളം ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയത്.

സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ല കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചത്. പരിപാടിയുടെ രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് ഉപയോഗിച്ചതിന് എതിരെ സുഹാസ് ബിജിപാലിന് നോട്ടീസ് നല്‍കിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളാണെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.

രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേരു വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിപാല്‍ പറയുന്നത്. അന്വഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടല്‍ വരവ് ചെലവു കണക്കുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles