Friday, April 26, 2024
spot_img

സ്വപ്നയും ശിവശങ്കറും തമ്മിൽ കെഎസ്ഇബിയിലും ഒത്തുകളി; ശിവശങ്കർ കെഎസ്ഇബി ചെയര്‍മാനായിരിക്കെ നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണം

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറിനും കേസിലെ മുഖ്യ പ്രതി സ്വപ്നാ സുരേഷിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ശിവശങ്കർ കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ നടത്തിയ ഇടപാടുകൾ പൂര്‍ണ്ണമായും അന്വേഷിക്കണമെന്ന് സന്ദീപ് വാരിയർ ആവശ്യപ്പെട്ടു. സ്വപ്‌ന സുരേഷും കെഎസ്ഇബിയുമായി ഇടപാടുള്ള വിഷന്‍ ടെക്ക് കമ്പനിയുമായി ബന്ധമുണ്ട്. വിഷൻ ടെക്ക് കമ്പനിയുമായി കെഎസ്ഇബി ഏർപ്പെട്ട കരാറുകളുടെ വിശദാംശങ്ങൾ സഹിതം ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യർ ആരോപണങ്ങളുന്നയിച്ചത്.

കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ എം. ശിവശങ്കര്‍ ആസൂത്രണം ചെയ്ത കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ കിഫ്ബി വഴി നടപ്പാക്കുകയാണ്. സ്വപ്‌ന സുരേഷ് ജോലിചെയ്യുന്ന വിഷൻടെക് കമ്പനിയിൽ നിന്ന് കെഎസ്ഇബി പുതിയ മീറ്ററും സ്‌പോട്ട് ബില്ലിംഗ് മെഷീനും അന്യായ വിലക്ക് വാങ്ങിയെന്നും ഇവ വളരെ വേഗം ഉപയോഗ ശൂന്യമായെന്നും സന്ദീപ് വാര്യർ ആരോപിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം ചുവടെ:

https://www.facebook.com/Sandeepvarierbjp/posts/4064680666907002

Related Articles

Latest Articles