Wednesday, December 31, 2025

മുറിവുകൾ ഉണങ്ങിയിട്ടില്ല,മുഖ്യമന്ത്രിയും ഉടൻ ഇറങ്ങും,സ്വാമി ശരണം

ശബരിമല മണ്ഡല കാലം ഇന്ന് ആരംഭിച്ചിരിക്കേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസാഥന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. വൃശ്ചിക പുലരിയിൽ വിശ്വാസി സമൂഹം ഒന്നും മറന്നിട്ടില്ലെന്ന് സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വിശ്വാസി സമൂഹത്തിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. മണ്ഡലകാലം പിറക്കുന്നതിനു മുമ്പ് സെക്രട്ടറി പടിയിറങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണൻ രാജിവെച്ചതിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മകരവിളക്ക് കഴിയുന്നതിനു മുമ്പ് മുഖ്യനും ഇറങ്ങേണ്ടി വരുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

വൃശ്ചിക പുലരി …
സ്വാമി ശരണം …
ഒന്നും മറക്കില്ല വിശ്വാസി സമൂഹം
മുറിവുകൾ ഉണങ്ങിയിട്ടില്ല
മണ്ഡലകാലം പിറക്കുന്നതിനു മുമ്പ് സെക്രട്ടറി പടിയിറങ്ങി .
മകരവിളക്ക് കഴിയുന്നതിനു മുമ്പ് മുഖ്യനും ഇറങ്ങേണ്ടി വരും.

വൃശ്ചിക പുലരി … സ്വാമി ശരണം …ഒന്നും മറക്കില്ല വിശ്വാസി സമൂഹം മുറിവുകൾ ഉണങ്ങിയിട്ടില്ല മണ്ഡലകാലം പിറക്കുന്നതിനു മുമ്പ് സെക്രട്ടറി പടിയിറങ്ങി .മകരവിളക്ക് കഴിയുന്നതിനു മുമ്പ് മുഖ്യനും ഇറങ്ങേണ്ടി വരും.

Related Articles

Latest Articles