Sunday, May 12, 2024
spot_img

സഞ്ജിത്ത്‌ കൊലക്കേസ് പ്രതിക്ക് നാലാം ദിവസം ജാമ്യം; ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷണം നടത്തണം; അഡ്വ. എസ്. സുരേഷ്

പാലക്കാട്ട് സഞ്ജിത് കൊലക്കേസ്സ് പ്രതിക്ക് നാലാം ദിവസം ജാമ്യം അനുവദിച്ച പാലക്കാട് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന്റെ നടപടിയെ സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷണം നടത്തണമെന്ന് BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റേത് ഉൾപ്പെടെയുള്ള കൊലപാതകങ്ങൾ NIA ക്ക് കൈമാറണമെശ്യപ്പെട്ട് അഭിഭാഷകർ നടത്തിയ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എസ്.സുരേഷ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകരവാദികൾക്ക് വിടുപണി ചെയ്യുകയാണ്. ജ്യൂഡിഷ്യറിയുടെ ഭാഗത്ത് നിന്ന് അസ്വാഭാവിക വിധികൾ പുറത്തു വരുന്നത് ഈ സാഹചര്യത്തിൽ പരിശോധിക്കപ്പെടണം. ഐക്യരാഷ്ട്ര സഭയുടെ പോലും ഭീകരവാദ റിപ്പോർട്ടിൽ കേരളം പരാമർശ്ശിക്കപ്പെട്ടത് അപമാനകരമാണന്ന് എസ്.സുരേഷ് പറഞ്ഞു.

അഡ്വ.എ.രാധാകഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. അഭിഭാഷകപരിഷത് ദേശീയനിർവാഹക സമിതി അംഗം കെ.എസ്. രാജഗോപാൽ, BJP ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, അഡ്വ. സന്ധ്യ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മ്യൂസിയത്ത് നിന്ന് ആരംഭിച്ച പ്രകടനം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

Related Articles

Latest Articles