കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് (RSS) പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 14 പേരെ പ്രതികളാക്കി പൊലീസ് വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതികളടക്കമുള്ളവർ അറസ്റ്റിലായതായും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ കോടതിൽ അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സർക്കാർ വാദം. എന്നാൽ കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, അതിനാണ് സംഭവം കൃത്യമായി അന്വേഷിക്കാതെ തിടുക്കം കൂട്ടുന്നതെന്നും പ്രതികളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

