Sunday, May 12, 2024
spot_img

അയ്യനെ കാണാൻ സന്നിധാനത്ത്; ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി

നടൻ ജയറാമിനൊപ്പം ശബരിമലയിൽ അയ്യപ്പ ദർശനം നടത്തി പാർവതി. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം.

വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. എല്ലാ മണ്ഡലകാലത്തും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. താരം തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും എത്താറുണ്ട്.

Related Articles

Latest Articles