സിനിമ കാണാതെ റിവ്യു പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ജനപ്രിയനായ സന്തോഷ് വർക്കിക്ക് മർദ്ദനം.‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം.
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ഇതിനു പിന്നാലെയാണ് ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നത്.സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്

