Friday, September 18, 2026

യുവതിയെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊന്നു; പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ദില്ലി: തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പ് ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി ശരി വച്ചു. ജൂലൈ ഏഴിന് മുമ്പ് രാജഗോപാല്‍ കീഴടങ്ങണം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. 2001-ല്‍ ഹോട്ടല്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ രാജഗോപാലും കൂട്ടരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

ആരോപണ വിധേയനായ രാജഗോപാലിനെ 2004-ല്‍ ഒരു ഫാസ്റ്റ് ട്രാക് കോടതി ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ 10 വര്‍ഷം കഠിനതടവിനും 55 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസ് പരിഗണിച്ച ഹൈക്കോടതി ഇത് ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കീഴ്‌കോടതിയുടെ വിധി തള്ളുകയും കൊലപാതകം തന്നെയാണെന്ന് വിധിക്കുകയുമായിരുന്നു. തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രൊസിക്യൂഷന്‍ വാദം.

Related Articles

Latest Articles