Monday, June 17, 2024
spot_img

ഹിന്ദുഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റ് ആയി ശശികല ടീച്ചര്‍, വത്സന്‍ തില്ലങ്കേരി വര്‍ക്കിംഗ് പ്രസിഡന്റ് ആകും;പദ്മശ്രീ കുഞ്ഞോല്‍ അടക്കം മൂന്നുപേര്‍ രക്ഷാധികാരിമാര്‍

കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികല ടീച്ചറെ തിരഞ്ഞെടുത്തു. വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയേയും പദ്മശ്രീ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ രക്ഷാധികാരിമാരായും തീരുമാനിച്ചു. ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തപ്രതിനിധി സമ്മേളനത്തില്‍ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി. സമാപന സമ്മേളനത്തില്‍ ആര്‍എസ്‌എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തിയിരുന്നു .

കെ.വി. ശിവന്‍, എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ.വി.പത്മനാഭന്‍, അഡ്വ.കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ.ബി.എന്‍. ബിനീഷ്ബാബു, നിഷ സോമന്‍, വി.എന്‍. അനില്‍കുമാര്‍, എസ്.സുധീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും. ജനറല്‍ സെക്രട്ടറിമാരായി ഇ.എസ്. ബിജു, ആര്‍.വി.ബാബു, ഡോ.ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ.പി. ഹരിദാസ്, പി. സുധാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാറിനെയാണ് ട്രഷറര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles