ദില്ലി: നാളെ ആരംഭിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ എല്ലാവരുടെയും നിര്‍ദേശങ്ങള്‍ കേള്‍ക്കുമെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നും വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേർത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, കര്‍ഷക സമരം ഇന്ധന വിലവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ഇരുസഭകളിലും ഉന്നയിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ യോഗവും ചേര്‍ന്നിരുന്നു എന്നാണ് വ്യക്തമാകുന്നത്.
പാര്‍ലമെന്റിലെ ഇരുസഭകളിലും അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏല്‍പ്പിക്കപ്പെട്ട ദൗത്യങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്തമാസം 13 വരെയാണ് പാർലമെന്റ് വർഷകാല സമ്മേളനം നടക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

