Wednesday, May 15, 2024
spot_img

ഒരു മിന്നലല്ലേ ആ പോയെ …എതിരാളിക്ക് നേരെ മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ്!ഗിന്നസ് റെക്കോർഡ് നേടി സാത്വിക് സായ്‌രാജ്

ദില്ലി : ഗിന്നസ് ലോകറെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി. ഏറ്റവും വേഗത്തില്‍ സ്മാഷ് പായിച്ച പുരുഷ ബാഡ്മിന്റണ്‍ താരം എന്ന വമ്പൻ റെക്കോഡാണ് താരം സ്വന്തമാക്കിയത്. മണിക്കൂറില്‍ 565 കിലോമീറ്റര്‍ വേഗത്തിലാണ് താരം സ്മാഷ് പായിച്ചത്.

2013-ല്‍ മലേഷ്യയുടെ ടാന്‍ ബൂന്‍ ഹിയോങ് കുറിച്ച മണിക്കൂറില്‍ 493 കിലോമീറ്റര്‍ വേഗതയിലുള്ള സ്മാഷിന്റെ റെക്കോഡാണ് സാത്വികിന് മുന്നിൽ തകർന്നുവീണത് . ചിരാഗ് ഷെട്ടിയ്‌ക്കൊപ്പം പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി കിരീടങ്ങള്‍ നേടിയ താരമാണ് സാത്വിക്.

Related Articles

Latest Articles