Wednesday, May 22, 2024
spot_img

രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചം കെടുത്തി യുവതി; ഒടുവിൽ പിടിയിൽ

കാമുകനുമായുള്ള രഹസ്യ സംഗമത്തിനായി ഒരു ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചം കെടുത്തി യുവതി. രഹസ്യമായി കാമുകനെ കാണാൻ പോകുന്നത് ആരും കാണാതിരിക്കുവാനായി യുവതി ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിക്കുകയായിരുന്നു.

ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇരുവരും ഗ്രാമവാസികളുടെ പിടിയിലാവുകയും തുടർന്ന് യുവാവിനെ ബെൽറ്റ് കൊണ്ട് നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ യുവതി ശ്രമിക്കുന്ന ദൃശ്യങ്ങളിപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരിക്കുന്നുണ്ട് . ഇതിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്തായാലും വീട്ടുകാർ സമ്മതം നൽകിയതോടെ, വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് കാമുകനും യുവതിയും.

Related Articles

Latest Articles