Wednesday, May 15, 2024
spot_img

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം; പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തെത്തി എച്ച്.എസ് പ്രണോയ്

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വിജയത്തിനു പിന്നാലെയാണ് ലോക റാങ്കിങ്ങില്‍ ഇരുവരും രണ്ടാം സ്ഥാനത്തെത്തിയത്.

ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് – വാങ് ചാങ് സഖ്യത്തെ മറികടന്നാണ് സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റാങ്കിലെത്തിയത്. ഈ സീസണില്‍ കൊറിയ ഓപ്പണ്‍ (സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്‍ഡൊനീഷ്യ ഓപ്പണ്‍ (സൂപ്പര്‍ 1000) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്.

അതേസമയം, സിംഗിള്‍സ് റാങ്കിങ്ങില്‍ പി.വി സിന്ധു 17-ാം സ്ഥാനം നിലനിര്‍ത്തി. സൈന നേവാള്‍ 37-ാം സ്ഥാനത്താണ്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയിയാണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ലക്ഷ്യ സെന്‍ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.

Related Articles

Latest Articles