മനാമ: യെമനിലെ മാരിബിലും ശബ്വയിലും സൗദി (Saudi) സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ലേറെ ഹൂതി വിമിതര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകർത്തതായാണ് വിവരം. ശബ്വയില്‍ 23 വ്യോമാക്രമണങ്ങളില്‍ 133 ഹൂതികളും മാരിബില്‍ 12 വ്യോമാക്രമണങ്ങളില്‍ 97 ഹൂതികളും കൊല്ലപ്പെട്ടതായി സഖ്യ സേന അറിയിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി സൗദിക്കുനേരെ ഹുതികളുടെ അഞ്ച് ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമമുണ്ടായി. ലക്ഷ്യത്തിലെത്തും മുമ്പ് ഇവ സഖ്യസേന തകര്‍ത്തായി സേനാ വക്താവ് അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനയില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ അയച്ചതെന്നും വക്താവ് പറഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ വിമിതരുടെ നിയന്ത്രണത്തിലുള്ള അല്‍ബൈദായിലെ അല്‍ സവാദിയ സൈനിക ക്യാമ്പിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ക്യാമ്പില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ സാധാരണക്കാര്‍ക്ക് ഞായറാഴ്ച രാത്രിവരെ സമയം അനുവദിച്ചിരുന്നു.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…
രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…