Friday, May 10, 2024
spot_img

യമനിൽ ഹൂതികളുടെ മിസൈൽ ആക്രമണം; കുട്ടികളുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

മാരിബ്: യമനിൽ ഹൂതികളുടെ മിസൈൽ ആക്രമണം (Missile Attack). മിസൈൽ ആക്രമണത്തിൽ ഇതുവരെ 11 പേരാണ് കൊല്ലപ്പെട്ടത്. യെമനിലെ മധ്യമേഖലയിലെ നഗരമായ മാരിബിലേക്കാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. യമനിലെ പ്രമുഖ ഗോത്രവർഗ്ഗ തലവനും കുടുംബാംഗങ്ങളുമാണ് മരിച്ചവരിലെ പ്രധാനികൾ.
മിസൈൽ ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. 16 പേർക്ക് പരിക്കേറ്റതായാണ് സൂചന. കൂടുതൽ വിവരങ്ങൾ യമൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

എണ്ണ നിക്ഷേപത്താൽ സമ്പന്നമായ മാരിബ് നഗരം പിടിക്കാൻ ഹൂതികൾ വർഷങ്ങളായി ശ്രമിക്കുകയാണ്. സൗദി അറേബ്യയുടെ പിന്തുണയുള്ളതിനാലാണ് യമന് ഹൂതികളുടെ ആക്രമണത്തെ വടക്കൻ പ്രവിശ്യകളിൽ പ്രതിരോധിക്കാനാകുന്നത്. 2021ലെ ആദ്യ ആറുമാസത്തിൽ മാത്രം 154 പൗരന്മാരാണ് യമനിൽ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. അതേസമയം ഹൂതികൾക്കെതിരെ കഴിഞ്ഞ മാസം യമൻ നടത്തിയ ആക്രമണത്തിൽ 38 ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles