Friday, May 3, 2024
spot_img

സൗദി അറേബ്യയിലെ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ബെല്‍റ്റ് ബോംബ് ധരിച്ചു പൊട്ടിത്തെറിച്ചു; ജീവനൊടുക്കിയത് സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോൾ

റിയാദ്: സൗദി അറേബ്യയിലെ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ബെല്‍റ്റ് ബോംബ് ധരിച്ചു സ്വയം പൊട്ടിത്തെറിച്ചു ജീവനൊടുക്കി. സുരക്ഷാ സേനകള്‍ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ബക്കരി അല്‍ ഷഹരിയാണ് ബുധനാഴ്ച രാത്രി ജിദ്ദയിലെ അല്‍സാമിറില്‍ സ്വയം പൊട്ടിത്തെറിച്ചത്.

വാണ്ടഡ് ലിസ്റ്റില്‍ പെട്ട പ്രതിയുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേനകള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വക്താവ് വ്യക്തമാക്കി. ഒരു പാക്കിസ്ഥാനിക്കും മുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles