Wednesday, May 22, 2024
spot_img

അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തിട്ട് ദിവസങ്ങൾ കഴിയുന്നു; ഇപ്പോൾ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം മുട്ടയും പാലും കിട്ടുന്നില്ലെന്ന് പരാതി

ആ​ല​പ്പു​ഴ: ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് വീ​തം മു​ട്ട​യും പാ​ലും വി​ത​ര​ണം ചെ​യ്യാ​നു​ള്ള കേരളം സർക്കാരിന്റെ പ​ദ്ധ​തി തുടക്കത്തിലേ പരാജയത്തിലേക്ക്. ഓഗസ്ററ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ മു​ട്ട​യും പാ​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കൃ​ത്യ​മാ​യി എത്തുന്നില്ലെന്നാണ് ഉയരുന്ന പരാതി.

ചില അങ്കണവാടികളിൽ മുട്ട എത്തുന്നുണ്ട്, ചില അങ്കണവാടികളിൽ കുടുംബശ്രീ വഴി പാലും എത്തുന്നുണ്ട്. എന്നാൽ മുഴുവൻ അംഗനവാടിയിലും പാലും മുട്ടയും എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നാണ് സർക്കാരിനെതിരെ ഉയർന്നു വരുന്ന ആരോപണം. ആലപ്പുഴ ജില്ലയിൽ നിന്നാണ് ഇതുസംബന്ധിച്ച പരാതികൾ ഉയർന്നിരിക്കുന്നത്.

പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ദി​വ​സം മാ​ത്ര​മാ​ണ് മി​ക്ക​യി​ട​ത്തും മു​ട്ട​യും പാ​ലും കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യാനായതെന്നാണ് ആക്ഷേപം. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ചോദ്യം ഉയർന്നപ്പോൾ ചി​ല അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ജീ​വ​ന​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്നു പ​ണം മു​ട​ക്കി​യാ​ണ് ഇ​പ്പോ​ൾ മു​ട്ട​യും പാ​ലും വാങ്ങിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായാണ് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകി വരുന്നത്.

Related Articles

Latest Articles