student-suicide-strike-in-school
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ പെട്രോളൊഴിച്ച് കാര്‍ കത്തിച്ച യുവാവിനായി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജിസാനിലെ ഒരു പള്ളിയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഉടമ പള്ളിയില്‍ കയറിപ്പോയ സമയത്താണ് അജ്ഞാതനായ യുവാവ് സ്ഥലത്തെത്തി കാറിന് തീയിട്ടത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വാഹനം നിര്‍ത്തിയ ശേഷം ഉടമ പുറത്തിറങ്ങിയപ്പോയ സമയത്ത് മറ്റൊരു കാറിലെത്തിയ യുവാവ് അല്പനേരം പരിസരം വീക്ഷിക്കുന്നതും തുടര്‍ന്ന് കാറിന്റെ ഇന്ധന ടാങ്കിന് സമീപം പെട്രൊളൊഴിച്ച് കത്തിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശേഷം ഇയാള്‍ വന്ന കാറില്‍ തന്നെ സ്ഥലംവിട്ടു.
കാറുടമ പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. തീ അണച്ച ശേഷം പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കാറിലെത്തിയ യുവാവ് തീയിടുന്നത് ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം കാറുടമ സുരക്ഷാ വകുപ്പുകളെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…