Tuesday, April 30, 2024
spot_img

ലോക പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സേവ് ശാന്തിവനം ക്യാംപെയ്‌ൻ

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ സേവ് ശാന്തിവനം ക്യാംപെയ്‌നുമായി പരിസ്ഥിതി സ്‌നേഹികള്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ശാന്തിവനത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

‘ലോക പരിസ്ഥിതി ദിനമാണിന്ന്. ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്.

ചെറിയ പ്രദേശത്ത് വനവല്‍ക്കരണം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഒഴുക്ക് നിലച്ച പുഴകളെ വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളം. അതിന്റെ തുടര്‍ച്ചയാണ് പച്ചതുരുത്ത് പദ്ധതി.’ ഈ അടിക്കുറിപ്പോടെ ഒരു വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്.

ഇതിന് താഴെയാണ് ശാന്തിവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറയുന്നത്.

Related Articles

Latest Articles