Thursday, May 2, 2024
spot_img

വാളയാര്‍ കേസ്: ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ദില്ലിക്ക് വിളിപ്പിച്ച് ദേശീയ എസ്‌സി കമ്മീഷന്‍

വാളയാര്‍: ആദ്യഘട്ടം മുതല്‍ വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ .മുരുകന്‍. വാളയാര്‍ കേസില്‍ വലിയ വീഴ്ചകളുണ്ടായി. ഈ സാ
ഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്റെ ദില്ലി ഓഫീസിലെത്താന്‍ ആവശ്യപ്പെടുമെന്നും എല്‍.മുരുകന്‍ പ്രതികരിച്ചു.

കമ്മീഷന്‍ വാളയാര്‍ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദേശീയ എസ് സി കമ്മീഷന്‍ ഉപാധ്യക്ഷന്റെ പ്രതികരണം.

വാളയാര്‍ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിന്‍ കൃഷ്ണനാണ് പരാതി നല്‍കിയത്.

Related Articles

Latest Articles