Saturday, May 4, 2024
spot_img

ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി

ദില്ലി: ഇന്ത്യൻ കോടതിയുടെ പരിഗണനയിൽ ഉള്ള ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാർഡി വാല ഒരു സെമിനാറിൽ പറഞ്ഞു.

ഡിജിറ്റൽ മീഡിയകൾ ആണ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ വിചാരണ നടത്തുന്നത്. ഇത് തടയാൻ പാർലമെൻ്റ് ഉടൻ നിയന്ത്രണം കൊണ്ടുവരണമെന്നും ജസ്റ്റിസ് പർഡിവാല പറഞ്ഞു. ജഡ്ജിമാർ നിയമം എന്ത് പറയുന്നു എന്നതിനേക്കാൾ മാധ്യമങ്ങൾ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട അവസ്ഥയാണ്. വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാർക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങൾ പോലും ഉണ്ടാക്കുന്നത് ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നും ജസ്റ്റിസ് പറഞ്ഞു..

Related Articles

Latest Articles