Tuesday, September 22, 2026

നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പൊണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. കേസ് വേനലവധിക്കു ശേഷം പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. എന്നാല്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു.

സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളൂവെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതേസമയം മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് പറയുന്നു.

ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും വിചാരണ കോടതിയും ഈ ആവശ്യം തള്ളിയോടെയാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ദിലീപിനു വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles