Monday, September 21, 2026

പ്രധാനമന്ത്രിയുടെ ഡ്യൂട്ടിയുണ്ടായിരുന്ന ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ് 1 ലെ റാലിയുടെ വേദിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹെലിക്കോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്‌. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഉത്തര്‍പ്രദേശിലെ ജത്വാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബരാപുര്‍ ഗ്രാമത്തില്‍ ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി ഇറക്കിയത്. ഹെലിക്കോപ്റ്റര്‍ ലാന്‍ഡ്‌ ചെയ്ത വിവരമറിഞ്ഞ് പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി.

മേയ് 1 ന് അയോധ്യ, കൌശമ്പി എന്നിവിടങ്ങളില്‍ രണ്ട് തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്.

Related Articles

Latest Articles