കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കണ്ണൂര്‍ സ്വദേശിനി പിടിയിൽ. 2 ലക്ഷം രൂപയാണ് ഇവർ കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്മയുടെയും മകന്റെയും കയ്യിൽ നിന്ന് തട്ടിയെടുത്തത്. നടക്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി ഇവർ കലക്ടറേറ്റിലെതുകയായിരുന്നു.
ജോലി ലഭിക്കുന്നതിനാവശ്യമായി വേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്നു പറഞ്ഞാണ് ഇവരെ ഓഫിസിലേക്ക് കൊണ്ടുവന്നത്. സംശയം തോന്നിയ ജീവനക്കാര്‍ വിവരം എ.ഡി.എമ്മിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

