കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥിയെ അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്കായി കോഴിക്കോട് എത്തിയ രണ്ട് കുട്ടികൾക്കാണ് പൊള്ളലേറ്റത്. ശനിയാഴ്ചയാണ് സംഭവം. വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നാണ് ഇവര്‍ ആസിഡ് കുടിച്ചത്.
കോഴിക്കോട് തട്ടുകടയിൽ നിന്നും ഉപ്പിലിട്ടത് കഴിച്ചതോടെ എരിവ് തോന്നിയ വിദ്യാർത്ഥി അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. എന്നാൽ കുടിച്ച കുട്ടിയുടെ വായക്കുപൊള്ളലേറ്റു. തുടർന്ന് ഈ കുട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.
കാസർകോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഇവർ മദ്രസ പഠനയാത്രയുടെ ഭാഗമായാണ് കോഴിക്കോട്ട് എത്തിയത്.
അതേസമയം ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. മുൻപ് നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.

