Sunday, May 19, 2024
spot_img

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു; കാര്യവട്ടത്ത് സന്നാഹ മത്സരങ്ങൾ മാത്രം

ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം .

ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പ്രധാന മത്സരങ്ങളുടെ വേദികളുടെ പട്ടികയിൽ തഴയപ്പെട്ടു. സന്നാഹ മത്സരങ്ങൾ മാത്രമാകും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുക.

Related Articles

Latest Articles