തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷകൾക്കും, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ പരീക്ഷകള്‍ നടത്താനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 10,11,12 ക്ലാസുകള്‍ സ്കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉന്നതതല യോഗത്തിൽ ചര്‍ച്ച ചെയ്യും. പുതിയ ടൈംടേബിളനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിക്റ്റേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തും.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി കമ്മെന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്കൂളുകളിൽ കൊറോണ വരില്ലേ എന്നും 10,11,12 ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് കൊറോണ വരില്ലേ എന്നുമുള്ള പല ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്.

