Friday, May 3, 2024
spot_img

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ചെന്നൈ: കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ പുന: രാരംഭിക്കുക. സ്കൂളുകൾ തുറക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂർണ്ണമായി കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

50% ശേഷിയില്‍ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്ലാസുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് താപനില പരിശോധന നിർബന്ധമാണ്.രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

അതേസമയം നിരവധി സംസ്ഥാനങ്ങൾ സ്കൂളുകൾ തുറക്കാനുള്ള ആലോചനയിലാണ്. എന്നാൽ കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടായേക്കുമെന്നാണ് സൂചന. കേസുകള്‍ ഉയർന്ന സാഹചര്യത്തിൽ ഉടന്‍ ക്ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles