Saturday, January 10, 2026

പ്രവേശനോത്സവം ഉണ്ടാകും; ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല; വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ (School) തുറക്കാനിരിക്കെ തയാറെടുപ്പുകൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരണ്ട. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രവേശനോത്സവത്തോടെയാണ് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Articles

Latest Articles