Saturday, June 15, 2024
spot_img

ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തി ബിസിനസ്‌ സ്കൂളുകൾ; ആഗോള തലത്തിൽ അംഗീകാര തിളക്കവുമായി ഇന്ത്യയിലെ ആറു സ്കൂളുകൾ

ഇന്ത്യയിലെ ആറു ബിസിനസ്‌ സ്കൂളുകൾക്ക് ആഗോള തലത്തിൽ അംഗീകാരം. കഴിഞ്ഞ വർഷം നേരിയ വ്യത്യാസങ്ങളിൽ പിന്തള്ളപ്പെട്ടുപോയ കോളേജുകൾക്കാണ് ഇത്തവണ ആഗോള തലത്തിൽ അംഗീകാരം ലഭിച്ചത്. കോളേജുകളുടെ തിരിച്ചു വരവ് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അംഗീകാരമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അംഗീകാരം നേടിയ സ്കൂളുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്,(ഐഐഎംഎ) ഭാരതീയ വിദ്യാഭവന്റെ എസ് പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച്, (എസ്പിജെഐ എംആർ) ഐഐഎം ബാംഗ്ലൂർ എന്നിവയുടെ റാങ്കിംഗ് ആണ് ആദ്യ 50ൽ ഇടം നേടിയത്. ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ് റാങ്കിങ് (എംഐഎം) ആഗോളതലത്തിൽ നടത്തിയ റാങ്കിങിൽ ആണ് കോളേജുകൾ തിരിച്ചു വരവ് പ്രകടമാക്കിയത്. AACSB അല്ലെങ്കിൽ EQUIS അക്രഡിറ്റേഷൻ ഉള്ള കോളേജുകൾ ആണ് റാങ്കിങ്ങിനായി പരിഗണിക്കുന്നത്. ഐഐഎംഎ, 26 -ാം സ്ഥാനത്തെത്തിയപ്പോൾ, എസ്പിജെഐഎംആർ ന് 39-മത്തെ റാങ്കും ബാംഗ്ലൂർ ഐഐഎം 47-മത്തെ റാങ്കും ലഭിച്ചു.

അതേസമയം കഴിഞ്ഞ വർഷം 21മത്തെ സ്ഥാനത്ത് ഉണ്ടായിരുന്ന ഐഐഎം കൽക്കട്ട ഈ വർഷം റാങ്കിങ് ഇല്ലാതെ പിന്തള്ളപ്പെട്ടു. കോളേജുകളുടെ മൊത്തത്തിലുള്ള നിലവാരത്തോടൊപ്പം വിദ്യാർത്ഥികളുടെ സേവനം, വിദ്യാർത്ഥി റിക്രൂട്ട്‌മെന്റിന്റെ ഫലപ്രാപ്തി എന്നിവയൊക്കെ റാങ്കിങ്ങിൽ പരിഗണിക്കുന്നുണ്ട്. എന്നാൽ ഐഐഎം ലക്നൗവും, ഐഐഎം ഇൻഡോറും, യുകെയിലെ ലാൻസെസ്റ്റർ യൂണിവേഴ്സിറ്റിയുമായി 79മത്തെ റാങ്ക് പങ്കിട്ടു. തൊട്ടുപിന്നാലെ ഐഐഎം ഉദയ്പൂർ 82 ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Related Articles

Latest Articles