Monday, May 20, 2024
spot_img

മരക്കാർ ബിഗ്‌സ്‌ക്രീനിൽ തെളിയില്ല: ആന്‍റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച വിഫലം ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം‘ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആമസോൺ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

” മരക്കാർ ചിത്രത്തെ കുറിച്ച് ചിന്തിച്ചപ്പോഴും അവസാനം അത് പൂർത്തിയായപ്പോഴും തിയറ്റർ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനയായിരുന്നു കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോൾ എന്റെ മനസിൽ”. എന്നായിരുന്നു മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. എന്നാൽ തിയറ്റർ റിലീസിനായി പല സംഘടനകളും സമ്മർദം ചെലുത്തിയെങ്കിലും ഒടുവിൽ മരക്കാർ ആമസോണിനു നൽകാൻ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു. റിലീസ് തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒടിടിക്കു നൽകാൻ നിർമാതാവിനെ പ്രേരിപ്പച്ചതെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles