Friday, May 31, 2024
spot_img

കേന്ദ്രസര്‍ക്കാരിന് വിജയം : എസ് സി/എസ്ടി നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ എസ്‌സി/എസ്ടി നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതി. 2018-ല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയാനുള്ള നടപടികള്‍ ശക്തമാക്കാന്‍ വേണ്ടി അത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയിരുന്നു. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം മതി നടപടിയെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തിയത്.

പരാതി യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യം വന്നതിനു ശേഷം മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ, പ്രത്യക്ഷപ്പെടുന്ന വ്യക്തികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കും എന്നിങ്ങനെ ഇളവുകള്‍ അനുവദിച്ചുള്ള കോടതിവിധി, എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് കൊടുക്കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം ഭേദഗതി നടപ്പിലാക്കിയത്.

ഈ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് പൃഥ്വിരാജ് ചൗഹാന്‍, പ്രിയ ശര്‍മ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷേ, ഈ നിയമ ഭേദഗതിയുടെ ഭരണഘടനാപരമായ മൂല്യം ശരി വച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.

Related Articles

Latest Articles