Sunday, May 19, 2024
spot_img

കൊല്ലത്ത് മാരകായുധങ്ങളുമായി കാറിലെത്തിയ SDPI പ്രവർത്തകർ പിടിയിൽ

കൊല്ലം:കൊല്ലം കടമ്പാട്ടുകോണത്ത് മാരകായുധങ്ങളുമായി കാറിലെത്തിയ എസ്ഡിപിഐ പ്രവർത്തകർ പോലീസ് പിടിയിൽ. പാരിപ്പള്ളി പോലീസാണ് അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്.

എസ്ഡിപിഐ വർക്കല മണ്ഡലം പ്രവർത്തകരായ ഗസ്സാലി(24), കല്ലമ്പലം സ്വദേശി അബ്ദുൾ ഹലിം(46), പള്ളിക്കൽ സ്വദേശി നിസാർകുട്ടി(39), നാവായിക്കുളം സ്വദേശി ഷാനവാസ്(42), വർക്കല സ്വദേശി മുഹാസ്സർ(38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവർ സഞ്ചരിച്ച കാറിനുള്ളിൽ നിന്നും വെട്ടുകത്തിയും ഇരുമ്പ് വടിയും പോലീസ് പിടിച്ചെടുത്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് പാരിപ്പള്ളി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

എന്നാൽ ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ പോലീസ് ജില്ലയിലും സംസ്ഥാനത്തും പരിശോധന ശക്തമാക്കിയിരുന്നു.

Related Articles

Latest Articles