Monday, May 20, 2024
spot_img

ആഷസ്: ചാരമായി ഇംഗ്ലണ്ട്, ഓസീസിനു തകർപ്പൻ വിജയം

അഡലയ്ഡ്: ആഷസ് പരമ്പരയിൽ രണ്ടാം ടെസ്റ്റിൽ (Test) ആതിഥേയരായ ഓസീസിന് തകർപ്പൻ വിജയം. ര​ണ്ടാം ടെ​സ്റ്റി​ല്‍ 275 റ​ണ്‍​സി​നാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ജ​യം. 468 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാംദിനം 192ന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തുകയും ചെയ്തു.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ വച്ചുനീട്ടിയത്. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്‌തു.

അഞ്ചു വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ഓസീസ് ഒമ്പതു വിക്കറ്റിന് 473 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലബ്യുഷെയ്‌നിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍ (95), നായകന്‍ സ്റ്റീവ് സ്മിത്ത് (93), അലെക്‌സ് കെയ്‌റി (51) എന്നിവരുടെ ഫിഫ്റ്റികളുമാണ് വന്‍ സ്‌കോറിലെത്തിച്ചത്.

Related Articles

Latest Articles