Tuesday, September 22, 2026

പോലീസിലെ വിവരം ചോർത്തൽ; കൂടുതൽ അന്വേഷണത്തിന് സാധ്യത; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

തൊടുപുഴ: പോലീസിന്റെ ഔദ്യോഗിക ഫയലിൽ നിന്നും ആർ എസ് എസ് – ബി ജെപി നേതാക്കളുടെ വ്യക്തിഗത വിവരങ്ങൾ എസ് ഡിപിഐ തീവ്രവാദികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യത. ജില്ലാ പോലീസ് മേധാവി ഇപ്പോൾ നടത്തുന്ന അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ക്രൈം ഡ്രൈവ് ഉപയോഗിച്ച് നേതാക്കളുടെ വാഹനങ്ങളുടെ വിശദാംശങ്ങൾ വരെ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകപ്പെട്ട സാഹചര്യത്തിൽ പ്രശ്നം അതീവ ഗുരുതരമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. വാഹനങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് പൊലീസിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് ക്രൈം ഡ്രൈവ്. എന്ത് ഉദ്ദേശ്യത്തിലാണ് രഹസ്യ വിവരങ്ങൾ ചോർത്തിയത് എന്നതായിരിക്കും പ്രധാനമായും അന്വേഷണ വിഷയമാകുക. സംഘ പരിവാർ നേതാക്കളുടെ വ്യക്തി വിവരങ്ങൾക്കൊപ്പം അവരുടെ വാഹന വിവരങ്ങളും ചോർത്തിയത് അവരെ പിന്തുടർന്ന് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന ആരോപണം പോലീസ് ഗൗരവമായിക്കാണുന്നു. തീവ്രവാദികൾക്ക് പോലീസ് രേഖകൾ ചോർത്തി നൽകിയതിന് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി കെ അനസിനെ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി സസ്‌പെൻഡ് ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ ഒരു KSRTC കണ്ടക്ടറെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബസ്സിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചിരുന്നു. സംഭവത്തിന്റെ അന്വേഷണത്തിൽ പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് യാദൃശ്ചികമായാണ് രഹസ്യ വിവരങ്ങൾ ചോർത്തിയതിൻറെ തെളിവുകൾ ലഭിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന അക്രമങ്ങളുടെയും കൊലപാതകപാരമ്പരകളുടെയും പശ്ചാത്തലത്തിൽ പോലീസ് രഹസ്യ രേഖകൾ ചോർന്നത് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര ഏജൻസികളും ശേഖരിച്ചിട്ടുണ്ട്.

Related Articles

Latest Articles