Wednesday, May 15, 2024
spot_img

രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് ;ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത, നാരീശക്തിക്ക് ഊന്നല്‍ നല്‍കിയേക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര ബജറ്റ് ഇന്ന്. ഇടക്കാല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് എത്തുന്നത്.

തുടർച്ചയായി ആറാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ അടിസ്ഥാന പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകൾ, യുവാക്കൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കാർഷിക മേഖലയ്ക്കും ഗുണകരമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

മുൻ വർഷത്തെ ബജറ്റിൽ ധനമന്ത്രി പുതിയ ആദായ നികുതി വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ നികുതി ഘടനയിൽ ഇത്തവണ കാര്യമായ മാറ്റങ്ങൾ ഒന്നും പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. സ്റ്റാർട്ടപ്പുകൾ – ഇലക്ട്രിക് മേഖല എന്നിവയ്ക്ക് കുടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. ക്ഷേമപദ്ധതികൾക്കായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും സാധ്യതയുണ്ട്. ഏഴു ശതമാനം ജിഡിപി വളർച്ച നിരക്കിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള പദ്ധതികളുമുണ്ടാകാം.

Related Articles

Latest Articles