Monday, June 3, 2024
spot_img

വരുന്നു രണ്ടാം വന്ദേ ഭാരത്; കേരളത്തിലെ ട്രാക്കുകളിലൂടെ കുതിച്ചുപായുന്നത് കാണാൻ അധികം കാത്തിരിക്കേണ്ടിവരില്ല, അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഗണനയിൽ, നിർണ്ണായക വിവരങ്ങൾ നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളത്തിൽ രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ ഉണ്ടാകുമെന്ന വിവരങ്ങൾ നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപി കേരള ഘടകം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപെടുത്തിയ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഗണനയിലാണെന്നും ഉടൻ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യ വന്ദേ ഭാരത് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തിൽ വന്ദേ ഭാരത് സർവീസ് നടത്തിയത്. ആദ്യ വന്ദേ ഭാരത് എത്തി മാസങ്ങൾ കഴിയുമ്പോഴേക്കും രണ്ടാം വന്ദേ ഭാരതിന്റെ ശുഭ സൂചനകൾ നൽകുകയാണ് കേന്ദ്രം. കേന്ദ്ര മന്ത്രി വി മുരളീധരൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

രണ്ടാമത്തെ വന്ദേഭാരത് വേഗ തീവണ്ടി കേരളത്തിലെ ട്രാക്കുകളിലൂടെ കുതിച്ചുപായുന്നത് കാണാൻ അധികം കാത്തിരിക്കേണ്ടിവരില്ല. കേരള ബിജെപി, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ.അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയ അപേക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ പരിഗണനയിലാണ്. ഉടൻ ശുഭവാർത്ത പ്രതീക്ഷിക്കാം.

Related Articles

Latest Articles