Thursday, May 23, 2024
spot_img

ഓണം മുറ്റത്തെത്തിയിട്ടും കിറ്റ് വിതരണം നടക്കുക 23ന് ശേഷം മാത്രം; സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതിനാലെന്ന് ഭക്ഷ്യവകുപ്പ് വിശദീകരണം, അവശ്യ സാധനങ്ങളുടെ വില ഉയർന്ന് തന്നെ, ജനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സർക്കാർ

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം മുറ്റത്തെത്തിയിട്ടും സംസ്ഥാനത്ത് ഓണകിറ്റ് വിതരണം ഈ മാസം 23ന് ശേഷമായിരിക്കും എന്നതാണ് പുതിയ വാർത്ത. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈകോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഭക്ഷ്യ വകുപ്പ് നൽകുന്ന വിശദീകരണം. അതേപോലെ ഇത്തവണ എല്ലാവർക്കും ഓണകിറ്റ് ലഭിക്കില്ലെന്നത് കേരളം ഒന്നടങ്കം ചർച്ചയായിരിക്കുകയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അർത്ഥവത്താകാൻ പോവുകയാണെന്നതിന്റെ തെളിവാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്. കിറ്റ് എല്ലാവർക്കും ഇല്ലെന്നത് മാത്രമല്ല സബ്‌സിഡി സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകുന്നില്ലെന്നതും വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. അതേസമയം അവശ്യ സാധനങ്ങൾക്ക് പോലും വില വർദ്ധിക്കുന്നതും ഏറെ പ്രയാസപ്പെടുത്തുകയാണ്.

ഇത്തവണ ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകുന്നത്. ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മാത്രമായി നൽകുവാനാണ്‌ സർക്കാർ തീരുമാനം. തേയില, ചെറുപയർപരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടിഉപ്പ് തുടങ്ങിയവയാണ് ഇത്തവണത്തെ കിറ്റിലെ സാധനങ്ങൾ. കഴിഞ്ഞതവണ ഓരോ ഇനത്തിന്റെയും തൂക്കവും ബ്രാൻഡ് പേരും സപ്ലൈകോ മുൻകൂട്ടി പ്രചരിപ്പിച്ചിരുന്നു. ഇത്തവണ തൂക്കവും ബ്രാൻഡുമൊന്നും ഇനിയും തീരുമാനിച്ചിട്ടില്ല. വില ഉയർന്നുനിൽക്കുന്നതിനാൽ ഏലയ്ക്കയും, ശർക്കരവരട്ടിയും ഉണക്കലരിയും പഞ്ചസാരയുമൊക്കെ കിറ്റിൽനിന്ന് പുറത്തായിരിക്കുകയാണ്.

Related Articles

Latest Articles