Sunday, May 5, 2024
spot_img

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു, പ്രദേശത്ത് തിരച്ചിൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഒരു ഭീകരനെ സൈന്യം വധിച്ചു. മൂന്ന് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.

അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കുപ്വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഒരു ഭീകരനെ വധിച്ചതായും പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് കൊല്ലപ്പെട്ട ഭീകരന്‍ പാക് പൗരനാണെന്ന് കരുതുന്നതായി പോലീസ് വക്താവ് പറഞ്ഞു.

Related Articles

Latest Articles