Monday, May 20, 2024
spot_img

കശ്മീരിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ ആക്രമണം നടത്താനിരുന്ന കൊടും ഭീകരർ

ശ്രീനഗർ: ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന. അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിയിൽ ആക്രമണം നടത്താനിരുന്ന കൊടും ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിലാണ് പുൽവാമ സ്വദേശിയായ യാവർ ഷാഫി ഭട്ട്, ഷോപ്പിയാൻ സ്വദേശി ആമിർ ഹുസൈൻ ഭട്ട് എന്നിവർ കൊല്ലപ്പെട്ടത്.

ഭീകര സാന്നിധ്യമുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനിടയിൽ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ സജീവ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷാ സേനയ്‌ക്കെതിരെ വെടിവെയ്പ്പ്, ജനങ്ങൾക്കെതിരെ അതിക്രമങ്ങൾ, തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് കൊല്ലപ്പെട്ടവർ. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിൽ ആക്രമണം നടത്താനും യുവാക്കളെ അതിൽ നിന്നും പിന്തിരിപ്പിക്കാനും കൊല്ലപ്പെട്ട ഭീകരർ ആസൂത്രണം ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും മൂന്ന് മാഗസിനുകൾ, എകെഎസ് 74യു റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles