Monday, September 21, 2026

തേവരയില്‍ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

എറണാകുളം: തേവരയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. തേവര ചാക്കോളാസ്‌ വാട്ടർ സ്‌കെപ് കെട്ടിടത്തിൽ നിന്ന് വീണാണ് കുട്ടി മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു.

Related Articles

Latest Articles