Sunday, May 19, 2024
spot_img

തീരപ്രദേശങ്ങൾ തീവ്രവാദി ഭീഷണിയിലെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ; കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സുരക്ഷ ശക്തമാക്കണം; അനധികൃതമായി റോഹിൻഗ്യൻ അഭയാർത്ഥി സംഘം തിരുവനന്തപുരത്തെത്തിയത് വൻ സുരക്ഷാ വീഴ്ച

കൊച്ചി: കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരദേശ പ്രദേശങ്ങൾ തീവ്രവാദ ഭീഷണിയിലെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. വിവരത്തെ തുടർന്ന് കേരളം, തമിഴ്‌നാട്, ഒഡീഷാ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നേവിയുടെ നേതൃത്വത്തിൽ മോക്ഡ്രില്ലും പരിശോധനയും നടന്നു. അനധികൃതമായി അഭയാർത്ഥികളെ ജോലി വാഗ്ദാനം ചെയ്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും എത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്നും ഇതിന്റെ മറവിൽ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നുമാണ് മുന്നറിയിപ്പ്. അഭയാർത്ഥികൾ നിയന്ത്രണം ലംഘിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും യാത്രചെയ്യുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു. ഉത്തർപ്രദേശ് ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, അസം, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഇന്ത്യയിൽ അഭയാർത്ഥി ക്യാമ്പുകളുള്ളത്. ഇവർക്ക് ക്യാമ്പ് വിട്ട് പുറത്തു പോകാനാവില്ല. എന്നാൽ ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ എത്തുന്ന കേരളത്തിൽ റോഹിൻഗ്യകളും തൊഴിലാളികളെന്ന വ്യാജേന എത്തുന്നുണ്ട്. ഹൈദരാബാദ് ക്യാമ്പിൽ നിന്നും ഇത്തരത്തിൽ തിരുവനന്തപുരത്തെത്തിയ റോഹിൻഗ്യൻ സംഘത്തെ പോലീസ് മടക്കി അയച്ചിരുന്നു. കേരളത്തിൽ വായനാട്ടിലാണ് അഭയാർത്ഥി ക്യാമ്പുള്ളത്.

ജോലി വാഗ്ദാനം ചെയ്ത് അഭയാർത്ഥികളെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കെത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വിശദശാംശങ്ങൾ ശേഖരിച്ചുവരികയാണ്. മൽസ്യബന്ധന ബോട്ടുകളിലാണ് ഇത്തരത്തിൽ അഭയാർത്ഥികളെ ജോലി വാഗ്ദാനം നൽകി കേരളത്തിലെത്തിക്കുന്നത്. കൂടാതെ ട്രെയിനുകളിലും കേരളത്തിലേക്ക് രോഹിൻഗ്യകൾ എത്തുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇസ്‌ലാമിക തീവ്രവാദി സംഘടനകൾ കേരളത്തിൽ സുരക്ഷിത താവളമൊരുക്കുകയാണെന്നും. മറ്റു സംസ്ഥാനങ്ങളിൽ അവർ ആക്രമണത്തിന് പദ്ധതിയിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ തീവ്ര മത സംഘടനകൾ അവരുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തീവ്രവാദ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കി ക്കൊടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles