Monday, May 20, 2024
spot_img

സ്വബോധമില്ലാത്തവർ വാരാണസിയിലെ തന്റെ കുട്ടികളെ അധിക്ഷേപിക്കുന്നു ; ഒരിക്കലും മറക്കില്ല ! കാശിയുടെയും അയോദ്ധ്യയുടെയും പുതിയ രൂപം ഇവർ ഇഷ്ടപ്പെടുന്നില്ല ; രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാശി : വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ സ്വബോധമില്ലാത്തവർ തന്റെ വാരാണസിയിലെ തന്റെ കുട്ടികളെ അധിക്ഷേപിക്കുന്നു. തന്റെ കുട്ടികളെ മയക്കുമരുന്നിന് അടിമകളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. ഇൻഡി മുന്നണി യുവാക്കളെ അപമാനിച്ചത് തനൊരിക്കലും മറക്കില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

“ഇതാണ് അവരുടെ യാഥാർത്ഥ്യം. അവർ കുടുംബാധിഷ്ഠിത രാഷ്‌ട്രീയക്കാരാണ്. യുവാക്കളുടെ കഴിവിനെ അവർ ഭയപ്പെടുന്നു. കാശിയുടെയും അയോദ്ധ്യയുടെയും പുതിയ രൂപം അവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇവരുടെ അസ്വസ്ഥതക്കുള്ള കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു”. അതേസമയം, വാരാണസിയിലെ തെരുവുകളിൽ യുവാക്കൾ മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ന്യായ് യാത്രയുടെ ഭാ​ഗമായി റായ്ബറേലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി അധിക്ഷേപ പരാമർശം നടത്തിയത്. താൻ വാരാണസിയിൽ പോയിരുന്നു. അവിടെ യുവാക്കൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് തെരുവിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതുതന്നെയാണ് ഉത്തർപ്രദേശിന്റെ ഭാവിയെന്നും ദളിതനെയോ പിന്നോക്കക്കാരനെയോ വനവാസിയേയോ രാമക്ഷേത്രത്തിൽ കാണാൻ സാധിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Latest Articles