തിരുവനന്തപുരം: മലയാള മനോരമ ദില്ലി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി.വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. കോവിഡ് രോഗബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
തിരുവനനതപുരം നെടുമങ്ങാട് സ്വദേശിയായ വിജയമോഹന്‍ മലയാള മനോരമയില്‍ 42 വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ്. കേരള പ്രസ് അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡും തിരുവനന്തപുരം പ്രസ് ക്ലബിന്റെ എം. ശിവറാം അവാർഡും നേടിയിട്ടുണ്ട്. ചീഫ് എഡിറ്റേഴ്‌സ് ഗോൾഡ് മെഡൽ നേടിയ ആദ്യവ്യക്‌തിയാണ്.

