Tuesday, May 7, 2024
spot_img

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവിവര്‍മ്മ അന്തരിച്ചു; സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ദേശാഭിമാനി, ജീവന്‍, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു. അച്ചടി മാധ്യമരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു രവി വര്‍മ. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.

നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്‌ ദിശപകർന്ന ക്രിയാത്മക ഇടപെടലുകളാണ്‌ രവിവർമയെ ശ്രദ്ധേയനാക്കിയത്‌. രാഷ്‌ട്രീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും മാധ്യമ രൂപകൽപ്പനയിലും എക്കാലത്തെയും മികച്ച മാതൃകകൾ രവിവർമയുടെതായുണ്ട്‌.

അവിവാഹിതനാണ്‌. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ അന്തരിച്ച  വർമയാണ്‌ പിതാവ്‌. അമ്മ: പരേതയായ ലില്ലി വർമ. സഹോദരങ്ങൾ: ഗീത, സംഗീത, വിജയഗീത.

Related Articles

Latest Articles