Monday, May 20, 2024
spot_img

ജമ്മു കശ്മീര്‍ വിഭജനം പ്രതിഫലിച്ച് ഓഹരി വിപണി;സെന്‍സെക്‌സ് നേട്ടത്തില്‍

മുംബൈ: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞെന്ന പ്രഖ്യാപനം വന്നതിന് ശേഷം വന്‍ നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. തിങ്കളാഴ്ച കശ്മീര്‍ പ്രഖ്യാപനത്തോടെ തിരിച്ചുവന്ന സെന്‍സെക്‌സ് ഇപ്പോഴും നേട്ടം കൊയ്യുകയാണ്

സെന്‍സെക്‌സ് 145 പോയന്‍റ് നേട്ടത്തില്‍ 36,848 ലും ദേശീയ സൂചികയായ നിഫ്റ്റി 47 പോയന്‍റ് നേട്ടത്തില്‍ 10,911ലും വ്യാപാരം നടത്തി.

എസ് ആര്‍ എഫ് ലിമിറ്റഡ്, എസ് ആര്‍ ഇ ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ജഗ്രന്‍ പ്രകാശന്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഇന്ത്യന്‍ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേസമയം ജയപ്രകാശ് അസോസിയേറ്റ്‌സ്, കോക്‌സ് ആന്‍റ് കിംഗ്‌സ് ലിമിറ്റഡ്, കോഫീ ഡേ എന്‍റര്‍പ്രൈസസ്, ടൈം ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ റീടെയില്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Related Articles

Latest Articles