Wednesday, May 8, 2024
spot_img

തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടെ ഞെരിഞ്ഞമര്‍ന്ന് ചത്തു

തിരുവനന്തപുരം: ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും തിരുവനന്തപുരം മൃഗശാലയിലേയ്ക്ക് എത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ചത്തു. മൃഗശാലയില്‍ എത്തുന്ന സന്ദര്‍ശകരുടെ ആകാംക്ഷയും അത്ഭുതവുമാണ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള അനാക്കോണ്ടകള്‍.

ഇവ തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടെ ഞെരിഞ്ഞമര്‍ന്നാണ് ഒന്‍പതു വയസ്സുള്ള അനാക്കോണ്ട ചത്തത്. ഈ അനാക്കോണ്ടയെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ച്യുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles